യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഴുത്തുകാരി ഹണി ഭാസ്കർ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ. തനിക്കൊപ്പം സോഷ്യൽ മീഡിയയിൽ ചാറ്റ് നടത്തിയതിന് പിന്നാലെ, തന്റെ കാര്യത്തിൽ രാഹുൽ മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്നായിരുന്നു ഹണിയുടെ വെളിപ്പെടുത്തൽ.
രാഹുലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും, ഇവരിൽ പലരും ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടും അത് അവഗണിക്കപ്പെട്ടുവെന്നും ഹണി ആരോപിച്ചു. “രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് ഷാഫി സ്വീകരിച്ചത്” എന്നാണെന്നും ഹണി വ്യക്തമാക്കി.
ഹണിയുടെ ശ്രീലങ്കൻ യാത്രയെക്കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു രാഹുൽ ആദ്യം ഇൻസ്റ്റാഗ്രാമിൽ സന്ദേശം അയച്ചത്. തുടക്കത്തിൽ മറുപടി നൽകിയിരുന്നെങ്കിലും, രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ പിന്നീട് പ്രതികരിക്കാതിരുന്നുവെന്നും ഹണി വ്യക്തമാക്കി. “ചാറ്റിൽ നേരിട്ട് മോശം പരാമർശങ്ങളൊന്നും ഉണ്ടായിട്ടില്ല.
നിയമനടപടിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിലും, “ധൈര്യമുണ്ടെങ്കിൽ രാഹുൽ തനിക്കെതിരെ മാനനഷ്ടക്കേസ് നൽകട്ടെ, തെളിവുകളുമായി നേരിടാൻ ഞാൻ തയ്യാറാണ്” എന്നും ഹണി ഭാസ്കർ വ്യക്തമാക്കി.
Tag: Writer Honey Bhaskar slams Youth Congress state president Rahul Mangkootatil