keralaKerala NewsLatest News

“ആരായാലും വിട്ടുവീഴ്ചയില്ല. പാര്‍ട്ടി തന്നെ കര്‍ശനമായി കൈകാര്യം ചെയ്യും. ഞാന്‍ തന്നെ മുന്‍കൈയെടുക്കും” – വി.ഡി. സതീശന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കകത്ത് ഏത് നേതാവിനെയും കുറിച്ച് ഇത്തരം ഗുരുതരമായ ആരോപണം ഉയർന്നാല്‍ മുഖം നോക്കാതെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “ആരായാലും വിട്ടുവീഴ്ചയില്ല. പാര്‍ട്ടി തന്നെ കര്‍ശനമായി കൈകാര്യം ചെയ്യും. ഞാന്‍ തന്നെ മുന്‍കൈയെടുക്കും” – സതീശന്‍ പറഞ്ഞു.

പെണ്‍കുട്ടിയെ വിവാദ കേന്ദ്രമാക്കി മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, “അവളെ എന്റെ മകളെ പോലെ കാണുന്നു. ഒരു പിതാവ് ചെയ്യുന്നതുപോലെയാണ് ഞാനും ചെയ്തത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം ഇപ്പോള്‍ മാത്രമാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്നും, പാര്‍ട്ടിയിലേക്ക് ഇതുവരെ ഔദ്യോഗിക പരാതി വന്നിട്ടില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. “ഗൗരവമുള്ള പരാതി മുന്നിലെത്തിയാല്‍ പാര്‍ട്ടി പരിശോധിച്ച് നടപടി സ്വീകരിക്കും. എഐസിസിക്ക് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല” – അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. “എന്റെ മുന്നില്‍ വന്ന പരാതികള്‍ അതിന്റെ ഗൗരവമനുസരിച്ച് കൈകാര്യം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിലെ ചെറുപ്പക്കാരെല്ലാം മികച്ച കഴിവുള്ളവരാണ്. ആരെങ്കിലും തെറ്റ് ചെയ്താല്‍ അത് ശ്രദ്ധയില്‍പെട്ടുകഴിഞ്ഞാല്‍ ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കും” – സതീശന്‍ വ്യക്തമാക്കി.

Tag: No matter who it is, there will be no compromise. The party itself will deal with it strictly. I myself will take the initiative” – V.D. Satheesan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button