രാഹുല്‍ മാങ്കൂട്ടത്തെതിരായ ആരോപണം; പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് കെ. സുധാകരന്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെതിരായ ആരോപണത്തിഷ പ്രതികരണവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി.
“ഇത് എമർജൻസി കേസ് അല്ല. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്ത്വമാണ്, വ്യക്തിപരമായ നിലപാടുകള്‍ക്കില്ലാതെ. പാര്‍ട്ടി തലത്തില്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആളാണ് രാഹുല്‍ മാങ്കൂട്ടം. ആരോപണം വന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പാര്‍ട്ടി തീരുമാനിക്കണം. കെ. സുധാകരനും വി.ഡി. സതീശനും തീരുമാനിക്കുന്ന കാര്യവുമല്ല ഇത്” – സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
താനിരുന്ന കാലത്ത് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ നേതാക്കളെ വിളിച്ച് ചര്‍ച്ച ചെയ്ത് പാര്‍ട്ടി തീരുമാനമെടുത്തിരുന്നു എന്നും, തന്റെ കാലയളവില്‍ രാഹുലിനെതിരെ പരാതി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ബന്ധപ്പെട്ടവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത് അടിയന്തിരമായി തീരുമാനമെടുക്കണം. പാര്‍ട്ടി ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണം. ആരോപണങ്ങളില്‍ വ്യക്തത വന്നിട്ടില്ല. അന്വേഷിച്ച് ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി വേണം” – സുധാകരന്‍ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. രമേശ് ചെന്നിത്തല – ഹൈക്കമാന്‍ഡ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നടപടി വൈകിയാല്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എഐസിസി രാഹുലിനോട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കളില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായി. പിന്നാലെ ഹണി ഭാസ്‌കരന്‍ “രാഹുല്‍ മാങ്കൂട്ടം – അനുഭവം” എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
Tag: Allegations against Rahul Mangkoottathil; K. Sudhakaran says party will take a decision