രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി; പൂവന്‍കോഴിയുമായി മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി

അശ്ലീല സന്ദേശ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തമാകുന്നു. പാലക്കാട് എംഎല്‍എ ഓഫീസിന് മുന്നില്‍ പൂവന്‍കോഴിയുമായി മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി.
“ഇത് കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നം മാത്രമല്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചാല്‍ മാത്രം പോരാ. രാഹുല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണം.” സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു.
“കേരളത്തിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണിപ്പോള്‍. ഇത്തരക്കാര്‍ ഉന്നതസ്ഥാനത്ത് ഇരിക്കുമ്പോള്‍ സ്ത്രീകളുടെ സ്ഥിതി എന്തായിരിക്കും?” “എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് വരെ ബിജെപി സമരം തുടരും. പാലക്കാട് രാഹുലിനെ കാലുകുത്താന്‍ അനുവദിക്കില്ല. എല്ലാ പൊതുപരിപാടികളും തടസ്സപ്പെടുത്തും ” എന്നും കൃഷ്ണകുമാർ പറഞ്ഞു.
Tag: BJP intensifies protest against Rahul mangoottathil group; Mahila Morcha marches with rooster