keralaKerala NewsLatest News

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനം കേരളം; പ്രഖ്യാപനം ഇന്ന് വെെകിട്ട്

കേരളം ഇന്ന് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. 14നും 60നും ഇടയ്ക്ക് പ്രായമുള്ളവരിൽ 99% പേർ ഡിജിറ്റൽ സാക്ഷരരായി കഴിഞ്ഞതായി സർക്കാർ അവകാശപ്പെടുന്നു.

2022-ൽ ആരംഭിച്ച ‘ഡിജി കേരളം’ പദ്ധതിയാണ് ഈ നേട്ടത്തിന് പിന്നിൽ. 83.45 ലക്ഷം കുടുംബങ്ങളിൽ നിന്നായി ഏകദേശം 1.5 കോടി പേരെ ഉൾപ്പെടുത്തി സർവേ നടത്തി. തെരഞ്ഞെടുത്ത 21.88 ലക്ഷം പേർക്ക് പരിശീലനം നൽകി, അതിൽ 99.98% പേർ വിജയിച്ച് സർട്ടിഫിക്കറ്റ് നേടി. 15,223 പേർ 90 വയസ്സിന് മുകളിലുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്. പരിശീലനം മൂന്ന് മോഡ്യൂളുകളിലായി 15 ആക്ടിവിറ്റികൾ ഉൾപ്പെടുത്തി നടത്തി. സ്മാർട്ട്‌ഫോൺ ഉപയോഗം, ഇന്റർനെറ്റ്, സർക്കാർ ഇ-സേവനങ്ങൾ എന്നിവയാണ് പ്രധാന പാഠ്യവിഷയങ്ങൾ.

ദേശീയ മാനദണ്ഡം 90% ആയപ്പോൾ, കേരളം നേടിയത് 99% ആണെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ സർവേയുടെ സുതാര്യത ചോദ്യംചെയ്ത് പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തുണ്ട്. പദ്ധതി തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്നും ആരോപണം.

Tag: Kerala becomes the country’s first fully digital literate state; announcement to be made today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button