indiaLatest NewsNationalNews

ടിവികെയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനം മധുരയിൽ ഇന്ന് വെെകിട്ട് ആരംഭിക്കും

തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ രണ്ടാമത്തെ സംസ്ഥാനതല സമ്മേളനം മധുരയിലെ പരപ്പാത്തിയിൽ ഇന്ന് ആരംഭിക്കും. മധുര–തൂത്തുക്കുടി ദേശീയപാതയ്ക്കരികെയുള്ള 500 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് വേദി ഒരുക്കിയിരിക്കുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ബുധനാഴ്ച രാത്രി മുതൽ പതിനായിരക്കണക്കിന് പ്രവർത്തകരും ആരാധകരും വിവിധ ജില്ലകളിൽ നിന്ന് മധുരയിൽ എത്തിച്ചേർന്നു. വേദിയും പരിസരവും ബാനറുകളും പതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പുലർച്ചെ തന്നെ വേദി നിറഞ്ഞു തുടങ്ങി. വൈകിട്ട് 3.30ന് വിജയ് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം. 7.30 വരെ വിവിധ പരിപാടികൾ തുടരും. മുന്നോടിയായി തഞ്ചാവൂർ, മധുര സ്വദേശികളായ കലാകാരന്മാർ കരകാട്ടം, ഒയിലാട്ടം, സിലമ്പാട്ടം പോലുള്ള നാടൻ കലാപരിപാടികൾ അവതരിപ്പിക്കും.

തുടർന്ന്, വേദിയുടെ നടുവിലായി നിർമ്മിച്ച 300 മീറ്റർ നീളമുള്ള റാമ്പിലൂടെ നടന്ന് വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്യും. സുരക്ഷയ്ക്കായി റാമ്പിന്റെ ഇരുവശങ്ങളിലും നൂറുകണക്കിന് ബൗൺസർമാർ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പാർട്ടി രൂപീകരിച്ചതിന് ശേഷം, 2024 ഒക്ടോബർ 27-ന് വിക്രവാണ്ടി (വില്ലുപുരം)യിലാണ് ആദ്യ സംസ്ഥാന സമ്മേളനം നടന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് “1967-ലെയും 1977-ലെയും നിർണായക തെരഞ്ഞെടുപ്പുകളെപ്പോലെ ചരിത്രപരമാകും” എന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മധുര സമ്മേളനം ടിവികെയുടെ “മനസ്സാക്ഷി ജനാധിപത്യം” എന്ന ദർശനത്തെയും രാഷ്ട്രീയ ദിശയെയും പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ സുരക്ഷയ്ക്കായി വീട്ടിൽ നിന്ന് തന്നെ പരിപാടി കാണണമെന്നും നിർദ്ദേശം നൽകി. “തുറന്ന മനസ്സോടെ മധുരയിൽ കാണാം; തന്ത്രങ്ങൾ വഴി വിജയം സുനിശ്ചിതമാണ്” എന്ന് വിജയ് കത്തിൽ വ്യക്തമാക്കി.
വലിയ പ്രതീക്ഷകളോടെയാണ് പാർട്ടി പ്രവർത്തകരും അനുഭാവികളും മധുര സമ്മേളനത്തെ നോക്കിക്കാണുന്നത്.

Tag: TVK’s second state conference to begin in Madurai today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button