പുതിയ രഞ്ജി ട്രോഫി സീസൺ ആരംഭിക്കാനിരിക്കെ, മുംബൈ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. എക്സിൽ പങ്കുവെച്ച കുറിപ്പിൽ രഹാനെ രാജിക്കാര്യം അറിയിച്ചത്.
“മുംബൈ ടീമിനൊപ്പം ക്യാപ്റ്റനായതും ചാമ്പ്യൻഷിപ്പുകൾ നേടിയതും വലിയ ബഹുമതിയാണ്. പുതിയ ആഭ്യന്തര സീസൺ വരാനിരിക്കെ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടത് ശരിയായ സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറാൻ തീരുമാനിച്ചു.”
അതിനൊപ്പം, ഒരു കളിക്കാരനെന്ന നിലയിൽ പരമാവധി സംഭാവന നൽകാൻ താൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്നും, കൂടുതൽ ട്രോഫികൾ നേടാൻ തങ്ങളെ സഹായിക്കുന്നതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് നന്ദിയുള്ളതായും രഹാനെ വ്യക്തമാക്കി.
Tag: Ajinkya Rahane resignation as captain ahead of Ranji season