keralaKerala NewsLatest News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ബന്ധിത ഗര്‍ഭഛിദ്രക്കേസില്‍ പരാതി

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ബന്ധിത ഗര്‍ഭഛിദ്രക്കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി. അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി സമര്‍പ്പിച്ചത്.

പരാതിയില്‍ പറയുന്നതനുസരിച്ച്, ഇതിനോടകം മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മതിയാകുന്ന തെളിവുകളാണ്. സംഭവം ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട തരത്തിലുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതി ജനപ്രതിനിധിയും രാഷ്ട്രീയ സ്വാധീനമുള്ളയാളുമാണ്. എം.എല്‍.എ സ്ഥാനത്തിരിക്കുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍, പരാതിക്കാരെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണം.

അതേസമയം, “ആരൊക്കെ പരാതികള്‍ നല്‍കിയെന്നെനിക്ക് അറിയില്ല. നല്‍കിയിട്ടുണ്ടെങ്കില്‍ നിയമപരമായി നേരിടും.” കോടതിയിലൂടെ തന്നെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതായി ആരോപിക്കുന്ന വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

Tag: Complaint filed against Rahul Mangkootatil in forced abortion case

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button