keralaKerala NewsLatest News
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാൽ കരിപ്പൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിലായത്.
പോലീസിന്റെ വിവരമനുസരിച്ച്, വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചു എന്നതാണ് ജമാൽ കരിപ്പൂരിനെതിരായ പരാതി. യുവതി തിങ്കളാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. ജമാൽ കരിപ്പൂർ പഞ്ചായത്ത് അംഗവുമാണ്.
Tag: Congress leader arrested in rape case involving woman on promise of marriage