പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു; ഓൺലൈൻ ഗെയിംമിഗ് ബിൽ രാജ്യസഭ പാസാക്കി
പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിൽ ഓൺലൈൻ ചൂതാട്ടനിയന്ത്രണ ബിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കിടയിലും ശബ്ദവോട്ടിലൂടെ പാസാക്കി. ബില്ലിന്മേൽ ചർച്ച ആരംഭിച്ചെങ്കിലും, വോട്ട് കൊള്ള ചർച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കാരണം ചർച്ച ചുരുക്കി വോട്ടെടുപ്പിലേക്ക് കടക്കുകയായിരുന്നു.
ഇതിനിടെ, ഗുരുതര കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ അയോഗ്യരാക്കുന്ന 130-ാം ഭരണഘടനാഭേദഗതി ബിൽ ഉൾപ്പെടെ മൂന്ന് ബില്ലുകൾ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ഇവയെല്ലാം സംയുക്ത പാർലമെന്ററി സമിതിക്ക് വിടും എന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിൽ വോട്ടർ പട്ടിക ക്രമക്കേടുകൾ ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തി. ഇതിനെ തുടർന്ന് രണ്ട് തവണ തടസ്സപ്പെട്ട ലോക്സഭ 12.15-ഓടെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
Tag: Parliament’s monsoon session concludes; Rajya Sabha passes online gaming bill