keralaKerala NewsLatest NewsUncategorized

”രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ മതിയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസാണ്”- എം.വി. ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ മതിയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഷയത്തിൽ കോൺഗ്രസ് ഗൗരവമായ അന്വേഷണം നടത്തണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

“രാഹുലിനെതിരായ ആരോപണങ്ങൾ വളരെ ഗുരുതരമാണ്. ഇതിൽ നിന്ന് കെപിസിസി പ്രസിഡന്റിനും കോൺഗ്രസിനും ഒഴിഞ്ഞുനിൽക്കാനാകില്ല. രാഹുൽ രാജിവെക്കണമെന്ന മുദ്രാവാക്യം ഉയർന്നിട്ടുണ്ട്,” എന്നും എം.വി. ഗോവിന്ദൻ തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതായി ആരോപിക്കുന്ന ക്ലിപ്പുകൾ ഉൾപ്പെടെ തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും, ഇതൊന്നും കേവലം ആരോപണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അത്തരത്തിൽ തെളിവുകൾ പുറത്തുവന്നപ്പോൾ ഒരു എംഎൽഎയെക്കുറിച്ച് കോൺഗ്രസുകാർ തന്നെ നിലപാട് വ്യക്തമാക്കണം,” എന്നും ഗോവിന്ദൻ പറഞ്ഞു.

യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിവാദത്തിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചത്. വിഷയത്തിൽ ധാർമ്മിക ബാധ്യതയാണ് രാജിയുടെ കാരണമെന്നു അദ്ദേഹം അടൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Tag: It is up to Congress to decide whether Rahul mankoottathil should resign from the Youth Congress presidency,” says M.V. Govindan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button