റാപ്പര്‍ വേടനെക്കുറിച്ചുള്ള പഠനം; കേരള സര്‍വകലാശാലയുടെ നാല് വര്‍ഷ ഡിഗ്രി കോഴ്സില്‍ ഉള്‍പ്പെടുത്തി

റാപ്പര്‍ വേടനെക്കുറിച്ചുള്ള പഠനം കേരള സര്‍വകലാശാലയുടെ നാല് വര്‍ഷ ഡിഗ്രി കോഴ്സില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കേരള സ്റ്റഡീസ്, ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍ എന്ന മള്‍ട്ടിഡിസിപ്ലിനറി കോഴ്സിലാണ് വേടനെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡികോഡിങ് ദി റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ് എന്ന ലേഖനത്തിലാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലെ രണ്ടാം മോഡ്യൂളില്‍ ദി കീ ആര്‍ട്ടിസ്റ്റ് ഇന്‍ മലയാളം റാപ്പ് എന്ന ഉപതലക്കെട്ടിന് കീഴില്‍ വേടനെപ്പറ്റിയുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സാമൂഹിക നീതിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളും വേടന്റെ വരികളില്‍ പ്രധാനമായും പ്രതിഫലിക്കുന്നുവെന്നാണ് പാഠഭാഗം വ്യക്തമാക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടങ്ങളുടെയും ശബ്ദത്തിന്റെയും പ്രതീകമാണ് അദ്ദേഹത്തിന്റെ സംഗീതം. ചെറുത്തുനില്‍പ്പിന്റെയും ശാക്തീകരണത്തിന്റെയും പ്രതിനിധിയായി വേടന് മലയാള റാപ്പ് രംഗത്ത് മാറിയതായി ലേഖനം വിലയിരുത്തുന്നു.
നാല് വര്‍ഷ ഡിഗ്രി കോഴ്സ് പഠിക്കുന്നവര്‍ക്ക് മൂന്നാം സെമസ്റ്ററില്‍ തെരഞ്ഞെടുക്കാവുന്ന പേപ്പറായിട്ടാണ് ഈ വിഷയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല വേടന്റെ വരികള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് അത് നടപ്പായില്ല.
Tag: Study on rapper vedan included in Kerala University’s four-year degree course