പാലക്കാട് മാലിന്യകുഴിയിൽ കുടുങ്ങി തൊഴിലാളി മരിച്ചു
പാലക്കാട് ഒലവക്കോട് ഉമ്മിണിയിൽ മാലിന്യകുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു. കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് (വയസ്സ് 45) ദുരന്തത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഉമ്മിണി ഹൈസ്കൂളിന് എതിർവശത്തുള്ള ഒരു ഹോട്ടലിന് മുന്നിലെ മാലിന്യകുഴി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഹോട്ടലിലെ മലിനജലം ഒഴുകി എത്തുന്ന കുഴിയിൽ ഇറങ്ങിയ ഉടൻ തന്നെ സുജീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ അവശനിലയായി കുഴിക്കുള്ളിൽ കുടുങ്ങുകയായിരുന്നു.
സുജീന്ദ്രനെ രക്ഷിക്കാനായി ഹോട്ടലുടമയും കുഴിയിലിറങ്ങി, എന്നാൽ ഇയാളും അസ്വസ്ഥത അനുഭവിച്ചതോടെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. സുജീന്ദ്രനെ പുറത്തെടുക്കാനായില്ല.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സുജീന്ദ്രനെ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tag: Worker dies after getting trapped in garbage pit in Palakkad