keralaKerala NewsLatest News

പെൻഷൻകാർക്ക് ഓണസമ്മാനം; രണ്ട് ഗഡു അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍

ഓണക്കാലത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷ പെൻഷനും ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നവര്‍ക്ക് രണ്ട് ഗഡു അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 1,679 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു.

62 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കാണ് ഓണത്തിന് 3,200 രൂപ വീതം ലഭിക്കുക. ഓഗസ്റ്റിലെ പെന്‍ഷനോടൊപ്പം ഒരു ഗഡു കുടിശിക കൂടി അനുവദിച്ചതാണിത്. ശനിയാഴ്ച മുതല്‍ തുക വിതരണം ആരംഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക ക്രെഡിറ്റ് ചെയ്യും.

മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകളുടെ സഹായത്തോടെ വീടുകളില്‍ എത്തിയാണ് പെന്‍ഷന്‍ കൈമാറുക. ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ 8.46 ലക്ഷം ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര വിഹിതം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. ഈ തുക കേന്ദ്രത്തിന്റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tag: Onam gifts for pensioners; State government has announced two installments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button