വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ചില മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റാമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, അന്തിമമായി ലോകകപ്പ് മത്സരങ്ങള്‍ക്കായി കാര്യവട്ടത്തേക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ച പട്ടികയില്‍ കാര്യവട്ടം ഒഴിവാക്കിയിരിക്കുകയാണ്.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും കാര്യവട്ടത്തുവെച്ച് നടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്ന ഉദ്ഘാടന മത്സരം ഗുവാഹത്തിയിലാണ് നടക്കുക. വിശാഖപട്ടണം, നവി മുംബൈ, ഇന്ദോര്‍ തുടങ്ങിയ സ്റ്റേഡിയങ്ങളാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ക്കുള്ള വേദി. ഐപിഎല്‍ കിരീടാഘോഷത്തിനിടെ ബെംഗളൂരുവില്‍ നടന്ന ദുരന്തമാണ് ചിന്നസ്വാമിയില്‍നിന്ന് മത്സരങ്ങള്‍ മാറ്റാന്‍ കാരണമായത്.
സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ നടക്കുന്ന ലോകകപ്പില്‍ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി ഏറ്റുമുട്ടും. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരാണ് മത്സരിക്കുന്നത്. ഒക്ടോബര്‍ 29, 30 തിയ്യതികളില്‍ സെമിഫൈനലുകളും നവംബര്‍ 2ന് ഫൈനലും നടക്കും. പാകിസ്താന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് അരങ്ങേറുക.
Tag: Thiruvananthapuram Karyavattom Stadium will not be the venue for the Women’s ODI Cricket World Cup