indiaLatest NewsNationalNews

പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുത്ത് ആര്‍ജെഡി എംഎൽഎമാർ

ബിഹാറിലെ ഗയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിൽ നവാഡ മണ്ഡലം എംഎല്‍എ ബിഭാദേവിയും രജൗലി മണ്ഡലം എംഎല്‍എ പ്രകാശ് വീരും മോദിയോടൊപ്പം വേദി പങ്കിട്ടു. ആര്‍ജെഡിയുടെ പ്രീണനരാഷ്ട്രീയത്തെ വിമര്‍ശിച്ച് മോദി പ്രസംഗിക്കുന്നതിനിടെ തന്നെ രണ്ട് എംഎല്‍എമാരും റാലിയില്‍ പങ്കെടുത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയായി.

ആര്‍ജെഡി മുന്‍ എംഎല്‍എ രാജ് ബല്ല യാദവിന്റെ ഭാര്യയാണ് ബിഭാദേവി. അടുത്തിടെ ഒരു ബലാത്സംഗക്കേസില്‍ രാജ് ബല്ല യാദവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം, സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശ് വീര്‍ക്ക് ഇക്കുറി വീണ്ടും സ്ഥാനാര്‍ഥിത്വം ലഭിക്കാനിടയില്ലെന്ന സൂചന നേരത്തേ തന്നെ തേജസ്വി യാദവ് നല്‍കിയിരുന്നു.

റാലിയില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അനധികൃത കുടിയേറ്റക്കാരെ സഹായിക്കുകയാണെന്നും അതിലൂടെ ബിഹാറുകാരുടെ അവകാശങ്ങള്‍ അപഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു.

Tag: RJD MLAs attend Prime Minister’s rally

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button