keralaKerala NewsLatest News

മെസ്സി എത്തുന്നു…! നവംബറിൽ, കളി കാര്യവട്ടത്ത്

കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന സന്തോഷവാർത്ത ഒടുവിൽ എത്തി. അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തും. നവംബർ 10 മുതൽ 18 വരെയുള്ള ഇടവേളയിലാണ് മത്സരം നടക്കുക. എതിരാളികളുടെ പേരുകൾ പിന്നീട് അറിയിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാനും വാർത്ത സ്ഥിരീകരിച്ചു. സൗഹൃദ മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാകാനാണ് സാധ്യത. നവംബറിൽ അർജന്റീന രണ്ട് മത്സരങ്ങൾ കളിക്കും – കേരളത്തിലേത് കൂടാതെ മറ്റൊന്ന് അംഗോളയിലാണ്.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്, കേരളത്തിലെ മെസ്സി ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട്.

ഇതിനുമുമ്പ് ഒക്ടോബറിൽ ടീം കേരളത്തിലെത്തുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അത് അനിശ്ചിതത്വത്തിലായിരുന്നു. കായികമന്ത്രി നടത്തിയ പ്രസ്താവനകളിലെ അവ്യക്തതകളും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണത്തോടെ കേരളത്തിലെ ആരാധകരുടെ കാത്തിരിപ്പ് പ്രതീക്ഷയായി മാറി.

Tag: Messi is coming kerala …! In November, the game is in the kariyavattam greenfield studium.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button