indiaLatest NewsNationalNews

“ആര്യഭട്ട മുതൽ ഗഗൻയാൻ വരെ : പരമ്പരാഗത ജ്ഞാനം മുതൽ അനന്തസാധ്യതകൾ വരെ”; ഇന്ന് രണ്ടാമത് ദേശീയ ബഹിരാകാശ ദിനം

രാജ്യം ഇന്ന് രണ്ടാമത് ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നു. ആര്യഭട്ട ഉപഗ്രഹത്തിൽ നിന്ന് തുടങ്ങി ഗഗൻയാൻ ദൗത്യത്തിലേക്ക് എത്തിയ ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങളെ അനുസ്മരിക്കുകയാണ് ഈ ദിനത്തിലൂടെ. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷ പരിപാടികളോടെയാണ് ഇന്ന് ദിനാചരണം നടക്കുന്നത്. ഗഗൻയാൻ ദൗത്യസംഘാംഗങ്ങൾ പങ്കെടുക്കുന്ന വിവിധ പ്രഭാഷണ പരമ്പരകളും സംഘടിപ്പിച്ചിരിക്കുന്നു.

“ആര്യഭട്ട മുതൽ ഗഗൻയാൻ വരെ : പരമ്പരാഗത ജ്ഞാനം മുതൽ അനന്തസാധ്യതകൾ വരെ” എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ മുഖ്യ വിഷയം. 2028-ൽ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ ആദ്യ മോഡ്യൂൾ വിക്ഷേപിക്കുമെന്നതാണ് ഐഎസ്ആർഒയുടെ പ്രഖ്യാപനം.

സൂര്യനെ പഠിക്കുന്ന ആദിത്യ-എൽ1, മനുഷ്യരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാനുള്ള ഗഗൻയാൻ, ഭാവിയിലെ ശുക്രയാൻ പദ്ധതിയും ഇന്ത്യൻ സ്പേസ് സ്റ്റേഷൻ പദ്ധതിയും കൂടി ചേർന്ന് രാജ്യത്തിന്റെ ബഹിരാകാശ യാത്ര ഉന്നതിയിലേക്ക് എത്തിയിരിക്കുന്നു. ദേശീയ ബഹിരാകാശ ദിനം ഒരു വാർഷികാചരണം മാത്രമല്ല. ഇന്ത്യയുടെ ശാസ്ത്ര- സാങ്കേതിക മുന്നേറ്റത്തെ ഓർമ്മപ്പെടുത്തുന്ന ദിനവുമാണ്. കൂടാതെ ബഹിരാകാശ നേട്ടങ്ങൾ രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി എങ്ങനെ പ്രായോഗികമായി വിനിയോഗിക്കാമെന്ന ദീർഘദർശനത്തിന്റെ പ്രതിഫലനവുമാണ്.

Tag: Today is the second National Space Day

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button