keralaKerala NewsLatest News

ഹണി ഭാസ്‌കരന്‍ നല്‍കിയ സെെബർ ആക്രമണ പരാതി; പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ നേരിട്ട സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നല്‍കിയ പരാതിയിൽ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 9 പേരെയാണ് കേസിൽ പ്രതികളാക്കിയത്. സ്വകാര്യ ജീവിതത്തെയും വ്യക്തിത്വത്തെയും ലക്ഷ്യമിട്ടുള്ള അധിക്ഷേപകരമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചതെന്ന് ഹണിയുടെ പരാതിയില്‍ പറയുന്നു.

ഇന്നലെ തന്നെയാണ് ഹണി ഭാസ്‌കരന്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. “വെളിപ്പെടുത്തലിന് പിന്നാലെ തന്നെ ഭീകരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. ഇത്രയും കടുത്ത രീതിയിലുള്ള ആക്രമണം ആദ്യമായാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വരെ ദുരുപയോഗം ചെയ്യപ്പെടുന്നു,” എന്ന് ഹണി ട്വന്റിഫോറിനോട് പ്രതികരിച്ചു.

സൈബര്‍ ആക്രമണത്തിനെതിരെ ഹണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ തടയാനാണ് ഇത്തരം ഭീഷണികള്‍ നടത്തുന്നതെന്ന് തനിക്ക് തോന്നുന്നുവെന്നും, “ഞാന്‍ ഇതിനെ നേരിടും, പക്ഷേ എന്റെ ചുറ്റുമുള്ളവര്‍ക്ക് അത്ര കഴിവില്ല. ഇരകളായവര്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെടുന്നവര്‍, പലപ്പോഴും വെളിപ്പെടുത്തല്‍ നടത്തിയാല്‍ വേട്ടക്കാരുടെ പക്ഷത്ത് നിന്നുകൊണ്ടിരിക്കുന്നു,” എന്നും ഹണി കൂട്ടിച്ചേര്‍ത്തു.

Tag: Police register FIR on cyber attack complaint filed by Honey Bhaskaran

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button