രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം; ‘ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയായതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ല,’- ദീപാദാസ് മുന്‍ഷി
യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. “രാഹുല്‍ എന്തിനാണ് രാജിവെച്ചതെന്ന് അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് നിയമപരമായ പ്രതിസന്ധി അല്ല, ധാര്‍മിക പ്രശ്നമാണ്. പാര്‍ട്ടി പുറത്താക്കിയതല്ല, രാജിവച്ചതാണ്,” എന്നും അവർ വ്യക്തമാക്കി.
‘ട്രാന്‍സ്ജെന്‍ഡര്‍ ഉൾപ്പെടെ ആരുടെയും പരാതി തനിക്കു ലഭിച്ചിട്ടില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയായതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ല,’ എന്നും ദീപാദാസ് മുന്‍ഷി അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിന് ധാര്‍മികത ആവശ്യപ്പെടാന്‍ യോഗ്യതയില്ല, അവരുടെ നേതാക്കള്‍ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ വന്നിട്ടും ആരും രാജിവെച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, രാഹുലിന്റെ രാജിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ പിടിവലിയും ഭിന്നതയും രൂക്ഷമാണ്. അബിന്‍ വര്‍ക്കിക്ക് വേണ്ടി 30 ഭാരവാഹികളും, കെ.എം. അഭിജിത്തിന് വേണ്ടി എ വിഭാഗവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.
പക്ഷേ, രാഹുലിനെതിരെ ശബ്ദിച്ചവര്‍ക്കെതിരെ സംഘടനയ്ക്കുള്ളില്‍ തന്നെ അധിക്ഷേപം നടക്കുന്നുവെന്നതാണ് വിവരം. അബിന്‍ വര്‍ക്കി, ആര്.വി. സ്നേഹ, ദുല്‍ഖിഫില്‍ എന്നിവരെ രാഹുല്‍ പക്ഷം ലക്ഷ്യമിടുന്നു, സ്ത്രീപക്ഷ നിലപാട് എടുത്തവരെ ഒറ്റപ്പെടുത്തുന്നുവെന്നുമാണ് ആരോപണം.
രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള വിവാദത്തിന് തുടക്കമായത് മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലോടെയാണ്. യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും, ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചതായും റിനി ആരോപിച്ചു. “ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെ പെരുമാറരുത്” എന്ന് ഉപദേശിച്ചപ്പോള്‍ ‘Who cares’ എന്നായിരുന്നു യുവ നേതാവിന്റെ സമീപനം എന്നും അവര്‍ പറഞ്ഞു.
പേര് പരാമര്‍ശിച്ചില്ലെങ്കിലും അത് രാഹുലിനെ ലക്ഷ്യമിട്ടാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയർന്നു. പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ “തികഞ്ഞ രാഷ്ട്രീയ മാലിന്യമാണ്” എന്നും, ഇത് തുറന്നുകാട്ടിയത് യുവ നേതാക്കള്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു. പിന്നീട്, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നതോടെ വിവാദം വന്‍തോതിൽ വ്യാപിച്ചു. ഹൈക്കമാന്‍ഡിന്റെ പിന്തുണ നഷ്ടപ്പെട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.
Tag: Rahul Mangkoottathil controversy; ‘There is no need to resign from the post of MLA as he is the elected representative of the people,’ – Deepadas Munshi