keralaKerala NewsLatest News

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗത്തിന്റെ ഉറവിടം ഇപ്പോഴും വ്യക്തമല്ല

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമാകുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തത് ആരോഗ്യവകുപ്പിനെ കൂടുതൽ ആശങ്കപ്പെടുത്തുന്നുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ആറു പേരും വയനാട്ടിൽ നിന്നുള്ള ഒരാളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം ലഭിച്ചിട്ടില്ല. ഉറവിടം വ്യക്തമല്ലാത്തതിനാൽ രോഗവ്യാപന നിയന്ത്രണത്തിൽ വെല്ലുവിളി നേരിടുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധയെ തുടര്‍ന്ന് മരിച്ച താമരശേരി കോരങ്ങാട് സ്വദേശി ഒന്‍പതുവയസുകാരിയായ അനയയുടെ സഹോദരനാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാള്‍. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നത്. മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുളള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുളള സുഷികരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്.

Tag: Amebic encephalitis confirmed in three districts of Malabar; source of disease still unclear

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button