മോശം സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് ഒരു എസ്.പി.ക്കെതിരെ രണ്ട് വനിതാ എസ്.ഐമാർ
മോശം സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് ഒരു എസ്.പി.ക്കെതിരെ രണ്ട് വനിതാ എസ്.ഐമാർ പരാതി നൽകി. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമപ്രകാരം അന്വേഷിക്കണമെന്ന നിർദേശം പൊലീസ് മേധാവി നൽകി.
നേരിട്ട് എസ്.ഐമാരായി നിയമിതരായ വനിതാ ഉദ്യോഗസ്ഥരാണ് ഐ.പി.എസ് ഓഫീസർക്കെതിരെ പരാതി ഉന്നയിച്ചത്. മുൻപ് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഇയാൾ ഇപ്പോൾ തലസ്ഥാനത്ത് സുപ്രധാന ചുമതലയിലാണ്. പരാതിയോടൊപ്പം ലഭിച്ച സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ചു. കുറ്റം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, വകുപ്പുതല നടപടി ഉണ്ടാകുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
Tag: Two female SIs file complaint against an SP for allegedly sending inappropriate messages