ecnomykeralaKerala NewsLatest News

ഇന്ന് പ്രത്യേക ഓഫർ; സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്നത്തെ വെളിച്ചെണ്ണ വില 359

വിപണിയിൽ 529 രൂപ വില വരുന്ന വെളിച്ചെണ്ണ 445 രൂപയ്ക്കും സപ്ലൈകോ ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കുമാണ് ഇന്ന് സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുക. വെളിച്ചെണ്ണ വില ഉയർന്ന സാഹചര്യത്തിലാണ് ഒരു ദിവസത്തേക്കുള്ള ഈ പ്രത്യേക ഓഫർ. വരും ദിവസങ്ങളിൽ ഇതിലും കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

അതേസമയം, സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് ദിവസവും രണ്ട് മണിക്കൂർ അധിക വിലക്കിഴിവ് നൽകുന്ന ‘ഹാപ്പി അവേഴ്സ്’ സപ്ലൈകോ വീണ്ടും ആരംഭിച്ചു. ഈ മാസം 28 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയുള്ള സമയത്ത് സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം അധിക വിലക്കിഴിവ് ലഭിക്കും.

Tag: Special offer today; Today’s coconut oil price at Supplyco supermarkets is 359

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button