അപ്രതീക്ഷിത മാറ്റം; ആൻഡ്രോയിഡ് ഫോൺ ആപ്പ് പുതിയ രൂപത്തിൽ, ഉപയോക്താക്കൾ ആശയക്കുഴപ്പത്തിൽ
അപ്ഡേറ്റ് ഒന്നും ചോദിക്കാതെ തന്നെ പുതിയ ഡയലർ സ്ക്രീനും കോൾ സെറ്റിംഗ്സും കണ്ടതോടെ ആൻഡ്രോയിഡ് ഉപയോക്താക്കൾ അമ്പരന്നു. രാത്രിയിലുണ്ടായ ഓട്ടോമാറ്റിക് മാറ്റമാണ് പലർക്കും ഈ ആശയക്കുഴപ്പമുണ്ടാക്കിയത്.
ഗൂഗിളിന്റെ Material 3 Expressive Redesign ആണ് ഫോൺ ആപ്പിന് പുതിയ മുഖം നൽകിയത്. മോഡേൺ ലുക്കും ക്ലീൻ നാവിഗേഷനും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, മുന്നറിയിപ്പില്ലാതെ വന്ന മാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ചിലർ ഇതിനെ “സ്ലീക്ക്” എന്നും “ഫ്രഷ്” എന്നും വിശേഷിപ്പിക്കുമ്പോൾ, മറ്റുചിലർ “അനാവശ്യ അലങ്കാരം” എന്നാണ് പ്രതികരിച്ചത്.
എന്താണ് മാറിയത്?
Favourites & Recents ഇനി വേർതിരിക്കാതെ, ഒരേ Home tab-ൽ ലയിച്ചു. ഇതോടെ കോൾ ഹിസ്റ്ററിയും പ്രധാന കോൺടാക്റ്റുകളും ഒരുമിച്ചു കാണാം. പഴയ floating dialer-നെ മാറ്റി, റൗണ്ട് ബട്ടണുള്ള പ്രത്യേക Keypad tab വന്നു. കോൺടാക്റ്റ് മെനു റീഡിസൈൻ ചെയ്ത്, സെർച്ച് ബാറിനോടൊപ്പം നാവിഗേഷൻ ഡ്രോയറിനുള്ളിലേക്ക് മാറ്റി. ഇൻകമിങ് കോൾ സ്വീകരിക്കൽ ഇപ്പോൾ iOS ശൈലിയിലുള്ള horizontal swipe. ആവശ്യമെങ്കിൽ പഴയ single-tap രീതിയിലേക്ക് തിരികെ മാറ്റാനാവും. End Call ബട്ടൺ ഇപ്പോൾ ക്യാപ്സൂൾ ആകൃതിയിലുള്ള ഐക്കണുകളോടൊപ്പം, കൂടുതൽ ശ്രദ്ധാകർഷകമായ ചുവപ്പ് നിറത്തിലുമായി.
Tag: Unexpected change; Android phone app gets a new look, users confused