keralaKerala NewsLatest News

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു; ക്രൂര സംഭവം നടന്നത് ഗ്രേറ്റർ നോയിഡയിൽ

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരതയ്ക്കിരയായി യുവതി കൊല്ലപ്പെട്ടു. നിക്കി എന്ന യുവതിയെ ഭർത്താവ് വിപിൻ ഭാട്ടി തീകൊളുത്തിയെന്നാണ് വിവരം. വിപിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന രണ്ട് വീഡിയോ ദൃശ്യങ്ങൾ ഞെട്ടലുണ്ടാക്കി. ഒരിടത്ത് യുവതിയെ മർദ്ദിക്കുന്നതും മറ്റൊരിടത്ത് പാതി കത്തിയ ശരീരത്തോടെ നിക്കി കോണിപ്പടിയിറങ്ങുന്നതുമാണ് ദൃശ്യങ്ങൾ. സ്വന്തം അമ്മയെ കൺമുന്നിൽ വെച്ച് കൊലപ്പെടുത്തിയെന്നതാണ് ആറുവയസ്സുകാരനായ മകന്റെ മൊഴി. അച്ഛനും മുത്തശ്ശിയും ചേർന്ന് അമ്മയുടെ മേൽ വസ്തു ഒഴിച്ചുവെന്നും അടിച്ചുവെന്നും തുടർന്ന് തീകൊളുത്തിയെന്നുമാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.

36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടാണ് കൊല നടന്നതെന്ന് മരിച്ച നിക്കിയുടെ സഹോദരി കാഞ്ചൻ മാധ്യമങ്ങളോട് പറഞ്ഞു. “മരിച്ചുപോകുന്നതാണ് നല്ലത്, വീണ്ടും വിവാഹം കഴിക്കും” എന്നായിരുന്നു വിപിൻ പതിവായി പറഞ്ഞിരുന്നതെന്നും അവർ ആരോപിച്ചു. നിക്കിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ പോയി എന്നും സഹോദരി കൂട്ടിച്ചേർത്തു. വിപിൻ ഭാട്ടി ഗ്രേറ്റർ നോയിഡയിലെ സിർസ സ്വദേശിയാണ്. ഒമ്പത് വർഷം മുമ്പാണ് വിവാഹം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വിപിൻ, സഹോദരീഭർത്താവ് രോഹിത് ഭാട്ടി, മാതാവ് ദയ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിപിനെ അറസ്റ്റ് ചെയ്തതായി, മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tag: Woman set on fire by husband demanding dowry; Brutal incident took place in Greater Noida

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button