keralaKerala NewsLatest NewsUncategorized

സംസ്ഥാനത്ത് പനിമരണ നിരക്ക് ഉയരുന്നു; ഒരു മാസത്തിനിടെ മരിച്ചത് 46 പേർ

സംസ്ഥാനത്ത് പനിബാധ മൂലമുള്ള മരണങ്ങളിൽ വർധന. കഴിഞ്ഞ ഒരു മാസത്തിനിടെ 46 പേർ മരിച്ചു. ഇതിൽ 28 പേർ എലിപ്പനി ബാധിതരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് ഇത് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ മലബാറിൽ ആശങ്ക ഉയർന്നിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആറുപേരും വയനാട്ടിലെ ഒരാളുമുൾപ്പെടെ ഏഴുപേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. രോഗത്തിന്റെ ഉറവിടം വ്യക്തമായി കണ്ടെത്താൻ കഴിയാത്തത് ആരോഗ്യവകുപ്പിന് വലിയ പ്രതിസന്ധിയാണ്. തലക്കുളത്തൂർ പഞ്ചായത്തിലെ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് വിവരം. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പ്രാദേശിക തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തി.

Tag: Fever death rate rises in the state; 46 people have died in a month

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button