keralaKerala NewsLatest News

‘തന്റെ പേരിൽ പാർട്ടി പ്രവർത്തകർ തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ല’-രാഹുൽ മാങ്കൂട്ടത്തിൽ

വിവാദ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ മാധ്യമങ്ങളെ കണ്ട് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ട്രാൻസ്‌ജെൻഡർ അവന്തികയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തിന്റെ ഓഡിയോയാണ് അദ്ദേഹം പുറത്തുവിട്ടത്. എന്നാൽ, മറ്റ് ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നതിനിടെയാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. രാജിയെ കുറിച്ച് നിലപാട് വ്യക്തമാക്കിയില്ലെങ്കിലും, തന്റെ പേരിൽ പാർട്ടി പ്രവർത്തകർ തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ലെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു.

അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും കുടുക്കാന്‍ ശ്രമം ഉള്ളതായി തോന്നിയതായി അവന്തിക തന്നെ പറഞ്ഞതായും രാഹുല്‍ പറയുന്നു. ഓഗസ്റ്റ് ഒന്നിന് അവന്തികയുമായി സംസാരിച്ച ഓഡിയോ മാധ്യമങ്ങളെ കേള്‍പ്പിച്ചായിരുന്നു രാഹുലിന്റെ പ്രതിരോധം. ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ അവന്തിക തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും. മാധ്യമപ്രവർത്തകൻ വിളിച്ച് രാഹുൽ മാങ്കൂട്ടത്തിനിലെതിരെ പരാതിയുണ്ടോയെന്ന് ചോദിച്ചതായി അവന്തിക പറഞ്ഞു. ചേട്ടനെ കുടുക്കാനുള്ള ശ്രമം ആയാണ് തോന്നിയതെന്ന് അവന്തിക പറഞ്ഞെന്നും രാഹുല്‍ പറഞ്ഞു. ഭീഷണി നേരിട്ടുവെന്ന് പറയുന്നയാള്‍ എന്തിന് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ പറയണമെന്നും ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനയുണ്ടെന്നും തന്‍റെ ഭാഗം കൂടി കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും രാഹുല്‍ പറഞ്ഞു.

“എനിക്കെതിരെ പല ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. അവയ്ക്ക് എനിക്ക് ഉത്തരങ്ങളുണ്ട്. എന്റെ പ്രതികരണം തേടാതെയാണ് പല വാർത്തകളും പ്രചരിക്കുന്നത്. ഞാൻ കുറ്റക്കാരനോ അല്ലയോ എന്നതിനപ്പുറം, എല്ലാ പ്രതിസന്ധികളിലും പാർട്ടിക്കായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും തെരുവ് സമരങ്ങളിലും പ്രവർത്തിച്ച ഒരാളെന്ന നിലയിലാണ് എന്നെ ആക്രമിക്കുന്നത്. പക്ഷേ, എന്റെ കാരണത്താൽ പാർട്ടി പ്രവർത്തകർക്ക് തലകുനിയേണ്ട സാഹചര്യം ഉണ്ടാകുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല,” രാഹുൽ വ്യക്തമാക്കി.

Tag: I will not allow a situation where party workers have to bow their heads in my name’ – Rahul at Mangkoota

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button