keralaKerala NewsLatest News

“സ്റ്റാലിന്റെ ഒന്നിനും കൊള്ളാത്ത മകൻ ഉദയനിധി ഹിന്ദു വിശ്വാസത്തെ ‘മാറാരോഗം’ എന്ന് വിശേഷിപ്പിച്ച ആളാണ്”- രാജീവ് ചന്ദ്രശേഖർ

ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോ മകൻ ഉദയനിധിയോ പങ്കെടുക്കാൻ വരുകയാണെങ്കിൽ തടയും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. “സ്റ്റാലിന്റെ ഒന്നിനും കൊള്ളാത്ത മകൻ ഉദയനിധി ഹിന്ദു വിശ്വാസത്തെ ‘മാറാരോഗം’ എന്ന് വിശേഷിപ്പിച്ച ആളാണ്. ആ വാക്കുകൾ ഓരോ ഹിന്ദുവിൻ്റെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ആരും അത് മറക്കുകയോ ക്ഷമിക്കുകയോ ഇല്ല. കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിശ്വാസികളോട് മാപ്പ് പറയേണ്ടതാണ്” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

അയ്യപ്പ ഭക്തരെ ജയിലിൽ അടച്ച ഇടത് സർക്കാരിന്റെ നടപടിയും, ആചാരങ്ങൾ ലംഘിക്കാൻ നടത്തിയ ശ്രമങ്ങളും വിശ്വാസികൾ മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം ഒരു നാടകവും ജനങ്ങളെ വഞ്ചിക്കാനുള്ള രാഷ്ട്രീയ കുതന്ത്രവുമാണെന്നും രാജീവ് ചൂണ്ടിക്കാട്ടി.

“ഒരു ഇന്ത്യക്കാരൻ്റെയും വിശ്വാസത്തെ അപമാനിക്കാൻ ബിജെപി ഒരിക്കലും സമ്മതിക്കില്ല. ഞങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലാണ് സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി വി.എൻ. വാസവൻ തന്നെയാണ് നേരിട്ട് ക്ഷണം നൽകിയിരിക്കുന്നത്. സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Tag: says stalins presence at ayyappa devotees meet will be an insult to hindus

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button