keralaKerala NewsLatest News

അറസ്റ്റിലായതിനു പിന്നാലെ ആരോ​ഗ്യ പ്രശ്നങ്ങൾ; മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഐസിയുവിൽ

സർക്കാർ പണം ദുരുപയോഗം ചെയ്ത കേസിൽ അറസ്റ്റിലായ മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റി. അമിത രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നിലയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതിന് കാരണം. കഴിഞ്ഞ ദിവസം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലാണ് (CID) 76 കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്.

2023-ൽ പ്രസിഡന്റായിരുന്ന കാലത്ത് ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്കും പിന്നീട് ലണ്ടനിലേക്കും യാത്ര ചെയ്‌തെന്നതാണ് കേസിന്റെ ഉള്ളടക്കം. മൊഴി രേഖപ്പെടുത്താൻ CID ആസ്ഥാനത്ത് വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് നടന്നത്.

ആറ് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിക്രമസിംഗെ, 2023-ലെ ഹവാനയിൽ നടന്ന ജി77 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിലേക്ക് പോയി. വോൾവർഹാംപ്ടൺ സർവകലാശാലയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം പങ്കെടുത്തു.
2022 ജൂലൈ മുതൽ 2024 സെപ്റ്റംബർ വരെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന വിക്രമസിംഗെ, വിദേശയാത്രകൾക്കായി 600 മില്യൺ രൂപയിലധികം പൊതു ധനം ചെലവഴിച്ചുവെന്നതാണ് റിപ്പോർട്ട്. ഗോതബയ രാജപക്‌സെയുടെ രാജിക്കുശേഷം അധികാരത്തിലെത്തിയ അദ്ദേഹം, 2022ലെ ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

Tag: Former Sri Lankan President rinil vikrama singhe in ICU after health problems following arrest

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button