അമീബിക് മസ്തിഷ്ക ജ്വരം ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി . സംസ്ഥാനത്ത ആരോഗ്യ വകുപ്പിനെയും ജനങ്ങളെയും ആശങ്കയിലാക്കി രോഗികളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടുകൊണ്ടിരിക്കുന്നു . രോഗത്തെ പറ്റിയുള്ള പഠനം വഴിമുട്ടി കിടക്കുന്നതും കൃത്യമായ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ഇതിനു വെല്ലുവിളി സൃഷ്ടിക്കുന്നു . എന്താണ് അമീബിക് മസ്തിഷ്ക്ക ജ്വരം ,വേനൽച്ചൂടിൽ തിളച്ചു കിടക്കുന്ന നിശ്ചലമായ വെള്ളത്തിന്റെ അടിയിലുള്ള ചെളിയിലും ചേറിലുമാണ് അമീബകൾ സാധാരണയായി തങ്ങുന്നത്.നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത്തരം വെള്ളത്തിൽ ഇറങ്ങുമ്പോൾ, പ്രത്യേകിച്ച് വെള്ളം കലങ്ങിമറിയുമ്പോൾ, അമീബകൾ ചെളിയോടൊപ്പം മുകളിലേക്ക് വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളിൽ, വെള്ളക്കെട്ടിലേക്ക് ഡൈവ് ചെയ്യുമ്പോഴോ, അതിവേഗത്തിൽ നീന്തുമ്പോഴോ മൂക്കിലൂടെ അതിശക്തമായി വെള്ളം അകത്തേക്ക് കയറുകയും മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും ചെയ്യുന്നു . തലച്ചോറിനകത്ത് എത്തിക്കഴിഞ്ഞാൽ, അവ അതിവേഗത്തിൽ പെരുകും. തലച്ചോറിൻ്റെ പ്രവർത്തനത്തിന് ആവശ്യമായതും സംവേദനത്തിന് രാസവസ്തുക്കളെയാണ് ഈ അമീബകൾ ആഹാരമാക്കുന്നത്. അമീബ ശരീരത്തിൽ പ്രവേശിച്ചാൽ നമ്മുടെ തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന നേർത്ത ആവരണത്തെയാണ് അവ പ്രധാനമായും ആക്രമിക്കുന്നത്. അണുബാധയുടെ ഫലമായി തലച്ചോറിൽ കടുത്ത നീർവീക്കം ഉണ്ടാകും. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഗുരുതരമായ നാഡീരോഗ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ഈ ദിവസങ്ങൾ നിർണ്ണായകം ആണ് . തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. ,രോഗം ഗുരുതരമാകുമ്പോൾ സ്വബോധം നഷ്ടപ്പെടുകയും, കഴുത്ത് ചലിപ്പിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് . എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കുകയും വേണം .
രോഗം പിടിപെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം. ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ട് പിടിക്കാത്തത് വലിയ വെല്ലുവിളിയാണ് .അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം ആശുപത്രിയിൽ എത്തണം.
പിസിആർ പോലുള്ള നൂതന പരിശോധനകളിലൂടെ 24 മണിക്കൂറിനുള്ളിൽ രോഗം കൃത്യമായി കണ്ടെത്താൻ ഇപ്പോൾ സംവിധാനങ്ങളുണ്ട്. നിലവിൽ ഈ രോഗത്തിന് ഫലപ്രദമായ ഒരു മരുന്നോ ചികിത്സയോ ലഭ്യമല്ല. എങ്കിലും, ഫംഗസ് അണുബാധകൾക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ കൂട്ടിച്ചേർത്ത് രോഗികൾക്ക് നൽകിവരുന്നു. രോഗത്തെ തടയാൻ രോഗത്തെ പറ്റിയുള്ള അറിവും ജാഗ്രതയുമാണ് പ്രധാനം. പ്രത്യേകിച്ച് ചിലയിടങ്ങളിൽ ഈ രോഗം വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുത്താൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ് .