keralaKerala NewsLatest NewsPolitics

അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപമാണ്;കോൺഗ്രസിലെ ക്രിമിനൽ സംഘത്തിന്റെ പ്രമുഖനും, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മന്ത്രി

കോൺഗ്രസിലെ ക്രിമിനൽ സംഘത്തിന്റെ പ്രമുഖനാണ് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.രാഹുൽഎംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവിശ്യം ശക്തമാക്കികൊണ്ടാണ് മന്ത്രി വി ശിവൻകുട്ടി രാഹുലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.അഹങ്കാരത്തിന് കയ്യും കാലും വെച്ച രൂപമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റേത് .

ഒരു പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ “എടാ വിജയാ” എന്നാണ് രാഹുൽ വിളിച്ചതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസിലെ ക്രിമിനൽ സംഘത്തിന്റെ പ്രമുഖനാണ് രാഹുൽ മാങ്കൂട്ടത്തിൽ.പാലക്കാട് നടക്കുന്ന ശാസ്ത്രമേളയിൽ രാഹുൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്.കുട്ടികൾ ടെലിവിഷൻ കാണുന്നവരാണ്. അവർക്ക് കാര്യങ്ങൾ മനസിലാകുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.രാജിയുടെ ആവിശ്യമില്ലന്ന് രാഹുലിന് ഉറപ്പ് കൊടുത്തത് കോൺഗ്രസിലെ പ്രബല വിഭാഗമാണ്.മാത്രമല്ല രാഹുലിനെ പൂർണപിന്തുണ നൽകി സംരക്ഷിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എംപിയുമാണെന്നും ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് ശിവൻകുട്ടി ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തലിന്റെ രാജിക്കാര്യത്തിൽ കോൺഗ്രസ് നേതാക്കളെ അദ്ദേഹം ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത് .രാജിവെക്കേണ്ടിവന്നാൽ ഇതിനേക്കാൾ വലിയ സംഭവങ്ങൾ പുറത്തുവിടുമെന്നാണ് രാഹുലിന്റെ ഭീഷണി.രാഹുലിന്റെ ഭീഷണിക്ക് വഴങ്ങി നേതാക്കൾ മുട്ടുമടക്കിയിരിക്കയാണ്.

അതുകൊണ്ടാണ് ഇത്രയേറെ പ്രതിഷേധം ഉണ്ടായിട്ടും രാജിവെക്കാതിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.അതെ സമയം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും പരിഹസിച്ചു.ആഗോള അയ്യപ്പ സംഗമത്തിന് വരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധിയെയും തടയുമെന്ന് പറഞ്ഞത് അദ്ദേഹം സ്വപ്‌നം കണ്ടതെന്നാണ് എനിക്ക് തോന്നുന്നതെന്നും ശിവൻകുട്ടി പരിഹസിച്ചുകൊണ്ട് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button