നോയിഡയിലെ സ്ത്രീധന കൊലപാതകക്കേസ്;രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് പൊലീസ്

ഡൽഹി:ഗ്രേറ്റർ നോയിഡയിലെ സിർസ ജില്ലയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്ത്രീധനത്തിന്റെ പേരിൽ തീകൊളുത്തി കൊലപ്പെടുത്തിയക്കേസിലെ പ്രതിയെ വെടിവച്ച് പൊലീസ്.. കൊല്ലപ്പെട്ട നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.തുടർന്ന് പൊലീസ് പ്രതിക്കെതിരെ വെടിയുതിർക്കുകയായിരുന്നു. വിപിൻ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതുകൊണ്ടാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു .മാത്രമല്ല ,ഭാര്യയെ കൊന്നിട്ടില്ലെന്നും നിക്കി ആത്മഹത്യ ചെയ്തതാണെന്നും ഭാര്യയും ഭർത്താവും തമ്മിൽ തർക്കം ഉണ്ടാകുക സ്വാഭാവികമെന്നും വിപിൻ പോലീസിനോട് പറഞ്ഞു.പൊലീസിൻ്റെ ഇടപെടൽ സമയോചിതമെന്ന് സംഭവത്തിൽ നിക്കിയുടെ പിതാവിന്റെ പ്രതികരിച്ചു.
വിപിൻ ഒരു ക്രിമിനൽ ആണെന്നും മറ്റ് പ്രതികളെയും വേഗത്തിൽ തന്നെ പിടികൂടണമെന്നും നിക്കിയുടെ പിതാവ് പറഞ്ഞു.കുറച്ച ദിവസങ്ങൾക്കു മുന്പാണ് നോയിഡയിൽ സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃവീട്ടുകാർ നിക്കിയെ തീയിട്ട് കൊന്നത് അതും സ്വന്തം മകൻ്റെ കൺമുന്നിൽ. അച്ഛനും മുത്തശ്ശിയും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട നിക്കിയുടെ മകൻ പൊലീസിനോട് പറഞ്ഞിരുന്നു.നിക്കിയുടെ ഭർത്താവായ വിപിൻ ഭാട്ടിയയെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിക്കിയുടെ സഹോദരി കാഞ്ചനും വിപിന്റെ സഹോദരനുമായുള്ള വിവാഹവും ഒരേ ദിവസങ്ങളിലായിരുന്നു നടന്നത്. വിവാഹം കഴിഞ്ഞ് ആറ് മാസം മുതൽ തന്നെ താനും നിക്കിയും സ്ത്രീധന പീഡനം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർക്കെതിരെ കാഞ്ചനും മൊഴി നൽകിയിരുന്നു.2016ലായിരുന്നു നിക്കിയുടെയും വിപിന്റെയും വിവാഹം നടന്നത്.നിലവിൽ നിക്കിയുടെ സഹോദരി ഭർത്താവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.