ഗർഭിണിയായ ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പുഴയിൽ ഉപേക്ഷിച്ചു ; ഭർത്താവ് പിടിയിൽ

ഹൈദരബാദ്: തെലങ്കാനയിൽ ഗർഭിണിയായ ഭാര്യയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പുഴയിൽ ഉപേക്ഷിച്ചു . 21 കാരിയായ സ്വാതിയാണ് കൊല്ലപ്പെട്ടത് സ്വാതി അഞ്ച് മാസം ഗർഭിണിയായിരുന്നെന്നാണ് റിപ്പോർട്ട്. ശരീരഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുന്നതിനിടെയാണ് പ്രതി മഹേന്ദർ പിടിയിലായത്. പിടിയിലാകും മുൻപായി യുവതിയുടെ തലയും കൈകളും കാലുകളും ഇയാൾ മൂസി നദിയിൽ വലിച്ചെറിഞ്ഞിരുന്നു.
ഹൈദരാബാദിലെ മെഡിപ്പള്ളിയുടെ ബാലാജി ഹിൽസിലാണ് അതിക്രൂര കൊലപാതകം നടന്നത്. വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ നിവാസികളായ സ്വാതിയും മഹേന്ദറും അടുത്തിടെയാണ് വിവാഹതിരായത് . പ്രണയവിവാഹത്തിന് പിന്നാലെ ഇവർ ബാലാജി ഹിൽസിലേക്ക് താമസം മാറുകയായിരുന്നു. റൈഡ് ഹെയ്ലിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മഹേന്ദർ, സ്വാതിയെ കൊലപ്പെടുത്തി പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി ചില ഭാഗങ്ങൾ നശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. കൈകാലുകൾ വെട്ടിയെടുത്തെങ്കിലും, ഗർഭിണിയായ പെൺകുട്ടിയുടെ ശരീരം ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്നു.ക്രൂരകൃത്യത്തിന് പിന്നാലെ ഇയാൾ സഹോദരിയെ വിളിച്ച് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു. എന്നാൽ സഹോദരിക്ക് സംശയം തോന്നിയതോടെ ബന്ധുവിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് സ്റ്റേഷനിലെത്തിയ മഹേന്ദർ വീണ്ടും ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന കാര്യം ഭർത്താവ് സമ്മതിച്ചു.സംഭവത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ തല, കൈകൾ, കാലുകൾ എന്നിവ മഹേന്ദർ ഇതിനകം മൂസി നദിയിൽ ഒഴുക്കിയതായി പൊലീസ് പറഞ്ഞു. മുങ്ങൽ വിദഗ്ധർക്ക് ശരീരഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ത്രീയുടെ ശരീരം വീട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. “ഞങ്ങൾ ഫോറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൈകളും തലയുമില്ലാത്ത സ്ത്രീയുടെ ശരീരം മാത്രമാണ് കണ്ടെത്താനായത്. മരിച്ചയാളെ തിരിച്ചറിയാൻ ഞങ്ങൾ ഡിഎൻഎ പരിശോധന നടത്തും,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു