accidentAutoinformationkeralaKerala NewsUncategorized

യാത്രക്കാരുടെ ചങ്കിടിപ്പ് വർധിപ്പിച്ചുകൊണ്ടുള്ള മത്സര ഓട്ടത്തിനു തടയിടാൻ നിയമനടപടി

നമുക്കറിയാം ഈ കഴിഞ്ഞ ദിവസങ്ങളായി സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ഒട്ടേറെ ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്.യാതക്കാരെ കുത്തിക്കയറ്റി യാതൊരു അപകടമുന്നറിയിപ്പുകളെയും മാനിക്കാതെയാണ് ബസുകൾ തമ്മിൽ മത്സരപാച്ചിൽ നടത്തുന്നത്.മാത്രമല്ല ഇടവേള ഇല്ലാതെയുള്ള മത്സരമാണ് തിക്കിലും തിരക്കിലൂടെയും പാഞ്ഞു പോകുന്നത്.എത്രെയൊക്കെ നിയമനടപടികൾ വന്നാലും അവയെല്ലാം അവഗണിച്ചുകൊണ്ടുള്ള ഓട്ടമാണ്.

ഇതിലൂടെ നഷ്ടപെടുന്നതോ കുടുംബത്തിലെ അത്താണികളായവരുടെ ജീവനുമാണ്.കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ബസുകൾക്ക് നിർദ്ദേശങ്ങളുമായി സർക്കാർ മുന്നോട്ട് വന്നിരുന്നു. ബസുകൾ സ്പീഡ് കൂടി ഓടിച്ചാലോ യാത്രക്ക് ബുദ്ധിമുട്ടുവുകയോ ചെയ്താൽ പരാതിപെടാനുള്ള നിർദ്ദേശമായിരുന്നു അത് . ആ ഉത്തരവ് പിന്നാലെ ഒട്ടറെ പരാതികളാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചുട്ടുള്ളത് എന്ന വിവരം.നിർദ്ദേശങ്ങൾ നൽകിട്ടും മുന്നറിപ്പുംകൾ നൽകിട്ടും ഉത്തരവും വന്നിട്ടും യാതൊന്നിനെയും മാനിക്കാതെ യാത്രക്കാരുടെ ചങ്കിടിപ്പ് വർധിപ്പിച്ചുകൊണ്ടുള്ള മത്സര ഓട്ടത്തിനു തടയിടാൻ നിയമനടപടി കൊണ്ടുവരാൻ പോകുകയാണ്.

ജിയോഫെൻസിങ് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളാണ്.സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഒഴിവാക്കാനും സമയ നിഷ്ഠ ഉറപ്പാക്കാനും നടപടി വരുന്നു. ബസ് സർവീസു കൾ തമ്മിലുള്ള ഇടവേള വർധി പ്പിക്കാനും ഓരോ ബസുകളും നി ശ്ചിത സമയത്ത് ഓരോ സ്റ്റോപ്പുകളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള അജൻഡ അടുത്ത ആർടിഎ യോഗം ചർച്ചചെയ്യും. ബസുകൾ തമ്മിലുള്ള ഇടവേള നഗര പ്രദേശങ്ങളിൽ 5 മിനിറ്റും ഉൾപ്രദേശങ്ങളിൽ 10 മി നിറ്റും ആക്കാനുള്ള ഉത്തരവ് നേരത്തേ ഗതാഗത സെക്രട്ടറി പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യമാ ണ് ആർടിഎയിൽ അജൻഡയായി ഉൾപ്പെടുത്തുന്നത്.

നിലവിൽ പെർമിറ്റുള്ള ബസു കളുടെ സർവീസ് ഇടവേള കൂട്ടു ന്നതു പ്രായോഗികമാണോയെ ന്ന സംശയം ഉയർന്നിട്ടുണ്ട്. പുതു തായി നൽകുന്ന പെർമിറ്റുകളിൽ ഇതു നടപ്പാക്കി തുടങ്ങുകയും ഘട്ടം ഘട്ടമായി നിലവിലെ ബസുകളിലേക്ക് വ്യാപിപ്പിക്കുക യും ചെയ്യാനാകുമോയെന്നാണ്ആലോചന. ബസുകൾ ഓരോ സ്റ്റോപ് പിന്നിടുന്ന സമയം ജി പിഎസ് വഴി അറിയാനാകും വിധമുള്ള ജിയോഫെൻസിങ് സംവിധാനം നടപ്പാക്കാനുള്ള സർ ക്കാർ നിർദേശവും ആർടിഎ പരിഗണിക്കും. സ്വകാര്യ ബസുകളിൽ നിലവിലുള്ള ജിപിഎസ് സംവിധാനം ഉപയോഗിച്ചു തന്നെയാകും ജിയോഫെൻസിങ് നടപ്പാക്കുക. ഓരോ സ്‌റ്റോപ്പുകളിലെത്തുമ്പോഴും അക്കാര്യം മോട്ടർ വാഹന ഉദ്യോഗസ്ഥർക്കും ആവശ്യമെങ്കിൽ അതേ റൂട്ടിലെ മറ്റു ബസുകൾക്കും ലഭ്യമാക്കുന്ന സംവിധാനമാണ് ജിയോഫെൻ സിങ്ങിലൂടെ ലക്ഷ്യമിടുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button