BusinessindiainformationLatest NewsNewsUncategorized

ഇത്തവണത്തെ ഓണ സദ്യ ആകാശത്ത് ആയാലോ


അതെ , വാഴയിലയിൽ തനിനാടൻ സദ്യ വിളമ്പാൻ എയർ ഇന്ത്എക്സ്‍പ്രസ് തയ്യാറാണ് .ഇന്ന് മുതൽ സെപ്തംബര്‍ ആറ് വരെ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുമ്പ് വരെ മുന്‍കൂറായി ഓണസദ്യ ബുക്ക് ചെയ്യാം ആകാശത്ത് ഇലയിട്ട് ഓണമുണ്ണാം എയർ ഇന്ത്എക്സ്‍പ്രസിനൊപ്പം . ഓണത്തിനോട് അനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ഓണസദ്യ കഴിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

ഇതിനായി ചെയ്യണ്ടസ്ഥത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റായ airindiaexpress.com ലൂടെ 500 രൂപയ്ക്ക് ഓണ സദ്യ പ്രീ ബുക്ക് ചെയ്യാം. കേരളത്തിന്റെ കലാ പാരമ്പര്യത്തോടുള്ള ആദര സൂചകമായി കസവ് ശൈലിയിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവരുടെ പുതിയ ബോയിങ് വിടി- ബിഎക്‌സ്എം വിമാനത്തിന്റെ ലിവറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കേരളത്തിനും ഗള്‍ഫിനുമിടയില്‍ ആഴ്ച തോറും 525 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളതും.എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നവർ ഇനി നേരത്തെ ബുക്ക് ചെയ്യാൻ മറക്കണ്ട.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button