പോലീസിനെ അക്രമിച്ചുവെന്ന് അറസ്റ് ;പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ വിളിച്ചിറക്കികൊണ്ടുപോയി

മലപ്പുറം: പൊലീസിനെ ആക്രമിച്ചുവെന്ന പരാതിയിൽ അറസ്റ്റ് . തൊട്ടുപിന്നാലെ ആളെ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരംകുളം സ്റ്റേഷനിലെത്തി മോചിപ്പിച്ചു. പെരുമ്പിലാവിൽ ശനിയാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രക്കാരനുമായി തർക്കമുണ്ടാവുകയും. തുടർന്ന് നാട്ടുകാർ ചങ്ങരംകുളം ഹൈവേ ജംക്ഷനിൽ സംഘടിച്ചെത്തി ബസ് തടഞ്ഞു. ഗതാഗതതടസ്സം ഉണ്ടായതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസുകാരനെ തടഞ്ഞ് ആക്രമിച്ചതിനാണ് കാർ യാത്രക്കാരൻ ആലങ്കോട് പാറപ്പറമ്പിൽ സുഹൈലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പം തന്നെ ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.അറസ്റ്റിലായ സുഹൈലിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രി വൈകി സ്റ്റേഷനിലെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചത്. തിരൂർ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച നടത്തിയെങ്കിലും സുഹൈലിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എടപ്പാൾ മേഖലാ സെക്രട്ടറി സിദ്ദീഖ് നീലിയാടിന്റെ നേതൃത്വത്തിൽ പതിനഞ്ചിലേറെപ്പേർ സ്റ്റേഷനിൽ വന്ന് ബഹളം വയ്ക്കുകയും ഞായറാഴ്ച വൈകിട്ട് സുഹൈലിനെ കൊണ്ടു പോകുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.
tag: Arrested for attacking the police; later, DYFI workers came and took them away.