generalindiainformationLatest NewsNews

നിങ്ങളുടെ വാഹനത്തിന് 20 വർഷത്തിനുമേൽ പഴക്കമുണ്ടോ ? പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ

വാഹന ഉടമകൾക്ക് ഇരുട്ടടിയായി പഴ യവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേൽ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയിൽ നിന്ന് 2000 രൂപയായും നാലുചക്രവാഹ നങ്ങളുടേത് 800 രൂപയിൽ നിന്ന് പതിനായിരവുമായാ ണ് ഉയർത്തിയത്. ഓട്ടോറി ക്ഷയുടേത് 800-ൽനിന്ന് 5000 രൂപയുമാക്കി.കഴിഞ്ഞ ബജറ്റിൽ പഴ യവാഹനങ്ങളുടെ റോഡ് നികുതി ഇരട്ടിയാക്കി സംസ്ഥാനസർക്കാർ നൽകിയ പ്രഹരത്തിന് പുറമേയാണിത്. ചെറുകാറുകളുടെ രജിസ്ട്രേഷൻ പു തുക്കാൻ ഫീസും റോഡ് നികുതിയുമായി 20,000 രൂപയോളം ചെലവിടേണ്ടിവരും. ഇവയുടെ ഹരിതനികുതി 400-ൽനിന്ന് 600 രൂപയാക്കിയിരുന്നു. ഓട്ടമാറ്റിക് ടെ സ്റ്റിങ് കേന്ദ്രങ്ങൾ വരുമ്പോൾ ടെസ്റ്റിങ് ഫീസും നൽകേണ്ടിവരും. അറ്റകുറ്റപ്പണി ക്കും പെയിന്റിങ്ങിനും ചെലവിടേണ്ട തുക കുടി കണക്കാക്കുമ്പോൾ വാഹനത്തിൻ്റെ വിപണിമൂല്യത്തെക്കാൾ ചെലവുവരും.

കേന്ദ്രസർക്കാരാണ് നിരക്ക് വർധിപ്പ! ച്ചതെങ്കിലും നേട്ടം സംസ്ഥാനസർക്കാരിനാണ്. തുക സംസ്ഥാന ഖജനാവിലേക്കാ ണെത്തുക. കേന്ദ്രവിജ്ഞാപന പ്രകാരം ഓഗസ്റ്റ് 20 മുതൽ വർധനയ്ക്ക് പ്രാബല്യമു ണ്ട്. ഈ ദിവസങ്ങളിൽ രജിസ്ട്രേഷൻ പു തുക്കിയ വാഹനങ്ങൾ വർധിപ്പിച്ച ഫീസ് അടയ്ക്കേണ്ടിവരും. 15 വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങളു ടെ രജിസ്ട്രേഷൻ ഫീസ് കേന്ദ്രസർക്കാർ നേരത്തെ വർധിപ്പിച്ചിരുന്നു . ഇത് ഹൈക്കോടതി താത്‌കാലികമായി വിലക്കിയതിനാൽ നടപ്പായിട്ടില്ല. കേസിൽ അന്തിമ തീർപ്പാകുന്നതുവരെ പഴയ ഫീസ് അടച്ചാൽമതി.പഴയ കണക്ക് പ്രകാരം ഇരുചക്രവാഹനങ്ങൾക്ക് 500-ൽനിന്ന് 1000 രൂപയായും ഓട്ടോറിക്ഷകൾക്ക് 800-ൽ നിന്ന് 2000 രൂപയായും നാലുചക്രവാ ഹനങ്ങൾക്ക് 800-ൽനിന്ന് 5000 രൂപയാ യിട്ടുമായിരുന്നു വർധന. ഉയർന്ന ഫീസ് ഈടാക്കാൻ കോടതിവിധിവന്നാൽ ഇതു വരെ രജിസ്ട്രേഷൻ പുതുക്കിയ വാഹന ങ്ങളെല്ലാം അധികതുക അടയ്ക്കേണ്ടിവരും. ഇതിനുപുറമേയാണ് 20 വർഷം കഴിഞ്ഞവാഹനങ്ങളുടെ ഫിസും വർധിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button