ഇത്തവണയും ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി;റിലയന്‍സ്

വിപണി മൂല്യത്തില്‍ വര്‍ധനയുമായി ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി . 1.72 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് വിപണി മൂല്യത്തില്‍ രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്സ് 709 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 48,107 കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 19,07,131 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 34,280 കോടി, എയര്‍ടെല്‍ 33,899 കോടി, ബജാജ് ഫിനാന്‍സ് 20,413 കോടി, ഇന്‍ഫോസിസ് 16,693 കോടി, ടിസിഎസ് 11,487 കോടി എന്നിങ്ങനെയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം എച്ച്ഡിഎഫ്സി ബാങ്കിന്റെയും എസ്ബിഐയുടെ വിപണി മൂല്യത്തില്‍ യഥാക്രമം 20,040 കോടി, 9,784 കോടി എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. റിലയന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി