indiakeralaKerala NewsLatest NewsNationalNews

ഓണക്കാലത്ത് കേരളത്തിന് പ്രത്യേക അരി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഓണക്കാലത്ത് കേരളത്തിന് പ്രത്യേക അരി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. സംസ്ഥാനത്തെ 42 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യും. കൂടാതെ, 53 ലക്ഷം കുടുംബങ്ങൾക്ക് കിലോയ്ക്ക് 8.30 രൂപ നിരക്കിലും അരി ലഭ്യമാക്കും. ആവശ്യമായാൽ കേരളത്തിന് ആറുമാസത്തെ അഡ്വാൻസ് അരി നൽകാമെന്നും, അല്ലെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള സ്ഥിര നിരക്കായ കിലോയ്ക്ക് 22.50 രൂപയ്ക്ക് അരി വാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

അരി ലഭ്യമാക്കുന്നതിൽ കേന്ദ്രം തടസ്സം സൃഷ്ടിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശരിയല്ലെന്നും ജോർജ് കുര്യൻ പറഞ്ഞു. “ഒരുമണി അരി പോലും അധികം നൽകാൻ തയ്യാറല്ല” എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കാണ് ഇതുവഴി മറുപടി നൽകിയത്.

റേഷൻ സംവിധാനത്തെ ദുര്‍ബലപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് അധിക അരി നൽകാമെന്ന കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം വന്നത്. സംസ്ഥാനത്ത് ബദൽ നയം നടപ്പിലാക്കിയിട്ടില്ലാത്തതിനാലാണ് കേരളം വേറിട്ടുനിൽക്കുന്നതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tag: Union Minister George Kurien says special rice will be provided to Kerala during Onam

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button