keralaKerala NewsLatest News

തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം; മന്ത്രി പി. രാജീവ് അത്തപതാക ഉയർത്തി, നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗവൺമെന്റ് ബോയ്സ് സ്കൂളിലെ അത്തംനഗറിൽ മന്ത്രി പി. രാജീവ് അത്തപതാക ഉയർത്തി. ഉദ്ഘാടനചടങ്ങ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യഘോഷങ്ങളും നാടൻ കലാരൂപങ്ങളും അവതരിപ്പിച്ച് നിരവധി കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുത്തു.

“അത്തച്ചമയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഓണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉയിർത്തെഴുന്നേല്പിന്റെയും ആഘോഷമാണ്; അടിച്ചമർത്തലിന്റെ ആഘോഷമല്ല,” എന്നാണ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞത്. നടൻ പിഷാരടി, എംഎൽഎ കെ. ബാബു, എറണാകുളം ജില്ലാ കളക്ടർ, നഗരസഭാ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഘോഷയാത്രയെ അനുബന്ധിച്ച് ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര, നഗരത്തിലെ വിവിധ വഴികളിലൂടെ സഞ്ചരിച്ച് വീണ്ടും സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. മതഭേദമന്യേ നിരവധി പേർ പങ്കാളികളാകുന്ന ഘോഷയാത്രയിൽ ചെണ്ടമേളം, നിശ്ചലദൃശ്യങ്ങൾ, കലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ എത്തിച്ചേർന്നിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 450 പൊലീസുകാരെ വിന്യസിച്ചിട്ടുമുണ്ട്.

Tag: Thripunithura Atthachamayam 2025 celebrations begin; Minister P. Rajeev hoists the Athachamayam flag off, actor Jayaram flags off the procession

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button