keralaKerala NewsLatest News
ആര്യനാട് പഞ്ചായതത്തംഗം ആത്മഹത്യ ചെയ്ത സംഭവം; സാമ്പത്തിക ബാധ്യതയെന്ന് സൂചന
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്. ശ്രീജ (48)യെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോൺഗ്രസ് അംഗമായിരുന്ന ശ്രീജ സാമ്പത്തിക ബാധ്യതകളുടെ സമ്മർദ്ദത്തിലാണ് ഈ ദാരുണ സംഭവത്തിലേക്ക് നീങ്ങിയതെന്നാണ് പ്രാഥമിക വിവരം.
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് ചിലർ ശ്രീജയ്‌ക്കെതിരെ പരാതികൾ നൽകിയിരുന്നു. ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാകുന്നു. മൂന്ന് മാസം മുൻപും ശ്രീജ ആത്മഹത്യയ്ക്കു ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ആര്യനാട്ടിൽ ഇന്നലെ സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിൽ ശ്രീജയ്‌ക്കെതിരെ പരാമർശമുണ്ടായിരുന്നുവെന്നും അത് ആത്മഹത്യയ്ക്ക് കാരണമായിരിക്കാമെന്നുമാണ് കോൺഗ്രസ് ആരോപണം.
Tag: Aryanad Panchayat member commits suicide; financial burden is suspected