keralaKerala NewsLatest News

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. കാര്യങ്ങൾ വിശദീകരിക്കണമോ വേണ്ടയോ എന്നത് രാഹുലാണ് തീരുമാനിക്കേണ്ടത്. പുറത്തുവന്ന ശബ്ദസന്ദേശം മിമിക്രി കലാകാരന്മാരെ ഉപയോഗിച്ച് ഉണ്ടാക്കിയതാണോ എന്ന് വ്യക്തമല്ലെങ്കിലും, അത് നിഷേധിക്കാത്തതിനാലാണ് പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്ന് മുരളീധരൻ പറഞ്ഞു.

പാലക്കാട് എംഎൽഎ ഇല്ലാത്തത് ജനങ്ങൾ തിരിച്ചറിയുന്നില്ലെന്നും, അവിടത്തെ എംപിയും ഷാഫി പറമ്പിലും സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ ആക്രമണം നടത്തുന്നവർ “മൂടുതാങ്ങികൾ” മാത്രമാണെന്നും പാർട്ടിക്കായി യാതൊരു പ്രവർത്തനവും ചെയ്യാത്തവരാണെന്നും മുരളീധരൻ വിമർശിച്ചു. ഉമാ തോമസിന്റെ രാഷ്ട്രീയ പാരമ്പര്യം അറിയാത്തവരാണ് അവരുടെ നേരെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും, അവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് പോലും ഉമാ തോമസ് കെഎസ്‌യുവിൽ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളിൽ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എടുത്ത ചില കേസുകൾ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇരകൾ പരാതി പിന്തുടരുന്നില്ലെങ്കിൽ കേസ് അവസാനിപ്പിക്കേണ്ടിവരുമെന്നതാണ് പ്രാഥമിക വിലയിരുത്തൽ. പരാതിക്കാരനായ എച്ച്. ഹഫീസിന്റെ മൊഴി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് രേഖപ്പെടുത്തും. നിയമോപദേശം ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tag: Congress not on the defensive on Rahul Mangkoottathil issue, says K. Muraleedharan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button