keralaKerala NewsLatest News

തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാരിന്റ ഓണസമ്മാനം; 1,200 രൂപവീതം നൽകും

ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനം ഇത്തവണ വർധിപ്പിച്ചു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ അറിയിപ്പനുസരിച്ച്, കഴിഞ്ഞ വർഷത്തെ 1,000 രൂപയ്ക്കുപകരം ഇത്തവണ 1,200 രൂപവീതം നൽകും. 5,25,991 തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ, കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5,19,623 തൊഴിലാളികൾക്കായി 51.96 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

അതിനുപുറമേ, സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസം മുഴുവൻ തൊഴിൽ ചെയ്ത 6,368 തൊഴിലാളികൾക്കും ബത്ത ലഭിക്കും. ഇതിന് വേണ്ടി 63.68 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.

Tag: Government Onam gift to MGNREG workers; Rs. 1,200 will be given each

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button