പ്ലാസ്റ്റിക് ബൊക്കെ നൽകി സ്വീകരിച്ചതിന് വേദിയിൽ വെച്ചുതന്നെ വിമർശിച്ച് മന്ത്രി എം.ബി. രാജേഷ്

പ്ലാസ്റ്റിക് ബൊക്കെ നൽകി സ്വീകരിച്ചതിന് വേദിയിൽ വെച്ചുതന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാതെയാണ് പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രിക്ക് നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ കൈമാറിയത്.
പ്ലാസ്റ്റിക് നിരോധനത്തെ അവഗണിച്ചതിൽ മന്ത്രി ശക്തമായ അസന്തോഷം രേഖപ്പെടുത്തി. “ഇതിന് 10,000 രൂപ വരെ പിഴ ഈടാക്കാം. നിരോധനം നടപ്പാക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണ്, എന്നാൽ ആ വകുപ്പിന്റെ മന്ത്രിക്കാണ് ഇത്തരം ബൊക്കെ നൽകിയത്. അതുകൊണ്ട് തന്നെ സർക്കാരിന്റെ നിർദ്ദേശങ്ങൾ ചിലർക്കെങ്കിലും ഇപ്പോഴും മനസ്സിലായിട്ടില്ലെന്നതാണ് തെളിവ്. വകുപ്പിന്റെ ഉത്തരവുകൾ ഒരിക്കൽ വായിച്ചറിയാൻ ശ്രമിക്കണം. പരിപാടികളിൽ അതിഥികൾക്ക് പുസ്തകം സമ്മാനിക്കുന്ന രീതിയാണ് സ്വീകരിക്കേണ്ടത്” – മന്ത്രി വേദിയിൽ വ്യക്തമാക്കി.
Tag: Local Government Minister M.B. Rajesh criticized on stage for accepting a plastic bouquet