keralaKerala NewsLatest News

മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹർജി പിൻവലിക്കാൻ ഹൈക്കോടതി

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹർജി പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകി. അപ്പീൽ നൽകാനുള്ള നിയമപരമായ സമയം ബാധകമാക്കില്ലെന്നും, പുനഃപരിശോധനയ്ക്കുപകരം അപ്പീലാണ് ഉചിതമെന്ന് കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ 2.5 ലക്ഷം രൂപയും സ്മാർട്ട്‌ഫോണും വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് കേസിന് അടിസ്ഥാനമായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കേസിലെ ഒന്നാം പ്രതിയായിരുന്നു. കേസിൽ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളെയും കാസർഗോഡ് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ, സർക്കാരിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

Tag: Manjeswaram bribery case; High Court to withdraw review petition filed by government questioning acquittal of K. Surendran

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button