keralaKerala NewsLatest NewsUncategorized

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഎം കോഴിഫാം’ പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചക്കെതിരെ യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. രാവിലെ ‘സിപിഎം കോഴിഫാം’ എന്ന് രേഖപ്പെടുത്തിയ ബാനർ ക്ലിഫ് ഹൗസിന്റെ മുൻവശത്ത് പതിപ്പിച്ച ശേഷമാണ് മാർച്ച് നടന്നത്. പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസിനൊപ്പം മഹിളാ കോൺഗ്രസും കെ.എസ്.യു. പ്രവർത്തകരും പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, എം. മുകേഷ്, ഗണേഷ് കുമാർ, കടകംപള്ളി സുരേന്ദ്രൻ, എ. കെ. ശശീന്ദ്രൻ, തോമസ് ഐസക്, പി. ശശി എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകളാണ് പ്രവർത്തകർ പതിപ്പിച്ചത്. ബാരിക്കേഡുകൾ കയറി മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.

ഇതിനിടെ പൊലീസിനും പ്രവർത്തകർക്കും ഇടയിൽ സംഘർഷം ഉണ്ടായി. പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ പോസ്റ്റർ പതിച്ചതിനുശേഷമാണ് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിൽ പോസ്റ്റർ പ്രതിഷേധവുമായി എത്തിയത്.

Tag: Youth Congress protests by putting up ‘CPM Chicken Farm’ poster in front of Cliff House

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button