ഗതാഗത നിയമ ലംഘനം പിഴത്തുക തട്ടിയെടുത്ത ഉദ്യോഗസ്ഥയ്ക്ക് ജാമ്യമില്ല
ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ വനിത പോലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയിരുന്ന ശാന്തി കൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്. ഹർജിക്കാരിയോട് ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും നിർദേശിച്ചു.
ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കി.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ റെെറ്ററുടെ ജോലി ചെയ്തിരുന്നപ്പോൾ ഗതാഗത നിയമ ലംഘനത്തിന് ഈടാക്കിയ 20 ലക്ഷം തട്ടിയെടുത്തെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്. പിഴത്തുക ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടികാട്ടി
തട്ടിയെടുത്തെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. നിലവിൽ ഒട്ടേറ ചിട്ടികളിൽ ഹർജിക്കാരി ചേർന്നിരുന്നു. മാസം ഒന്നര ലക്ഷത്തോളം രൂപ ഇതിനായി അടയ്ക്കണമായിരുന്നു. ഇതിനു പുറമേ എൽഐസിയിൽ നിന്നും വായ്പ എടുത്തിരുന്നു. ശമ്പളമായി ലഭിച്ചിരുന്നത് 30,000 രൂപ മാത്രമായിരുന്നു. തുടർന്നാണ് ആരോപണത്തിൽ കഴമ്പുണ്ടെന്ന് കോടതി വിലിയിരുത്തി മുൻകൂർ ജാമ്യം തള്ളിയത്.
വാഴക്കുളം സ്റ്റേഷനിൽ ജോലി ചെയ്യുന്ന ശാന്തികൃഷ്ണൻ ഇപ്പോൾ സസ്പെൻഷനിലാണ്. 2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെ തട്ടിപ്പു നടത്തിയെന്നാണ് ഡിഐജി ഓഫീസിൽ നടത്തിയ ഓഡിറ്റിൽ നിന്നും കണ്ടെത്തിയത്.
Tag: There is no bail for the officer who embezzled fines for traffic violations