indiaLatest NewsNationalNews
ടിവികെ സമ്മേളനത്തിൽ ബൗൺസർമാർ റാമ്പിൽ നിന്ന് തള്ളിയിട്ടെന്ന് പരരാതി; നടൻ വിജയ്ക്കെതിരെ യുവാവ്
ടിവികെ സമ്മേളനത്തിൽ പങ്കെടുത്ത യുവാവിന്റെ പരാതിയെ തുടർന്ന് നടനും ടിവികെ നേതാവുമായ വിജയ് ഉൾപ്പെടെ 10 ബൗൺസർമാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബൗൺസർമാർ റാമ്പിൽ നിന്ന് തള്ളിയിട്ടെന്നാണ് പരാതിയിൽ പറയുന്നത്.
അതിക്രമം നേരിട്ട ശരത് കുമാർ, കഴിഞ്ഞ ദിവസം പേരാമ്പലൂർ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം ഈ മാസം 21-ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിലാണ് ഉണ്ടായത്. വിജയ് റാംപിലൂടെ നടന്ന് വരുമ്പോൾ ശരത് കുമാർ അവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ബൗൺസർമാർ തടഞ്ഞ്, റാംപിൽ നിന്ന് താഴേക്ക് തള്ളി. സംഭവത്തിന് അഞ്ചാം ദിവസമാണ് ശരത് കുമാർ ഔദ്യോഗികമായി പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.
Tag: case that bouncers pushed her off the ramp at TVK conference; Youth accuses actor Vijay