keralaKerala NewsLatest News

ആശാ പ്രവർത്തകർക്ക് ഓണസമ്മാനം; ഓണറേറിയം ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് സർക്കാരിന് ശുപാർശ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്ക് ആശ്വാസം. ഓണറേറിയം ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യത്തെ അടിസ്ഥാനമാക്കി സമിതി സർക്കാരിന് റിപ്പോർട്ട് നൽകി. നിലവിലെ 7,000 രൂപയുടെ ഓണറേറിയം 10,000 രൂപയായി ഉയർത്തണമെന്നും വിരമിക്കൽ ആനുകൂല്യവും വർധിപ്പിക്കണമെന്നും ശുപാർശയിൽ പറയുന്നു.

റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങൾ ന്യായമായതാണെന്ന് തെളിഞ്ഞുവെന്നും, ശുപാർശകൾ വൈകാതെ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും ആശാ സമര നേതാവ് മിനി മാധ്യമങ്ങളോട് വ്യക്തമാക്കി. ആശാ സമരം ഇന്ന് 200-ാം ദിവസത്തിലേക്ക് കടന്നു.

ഓണറേറിയം വർധിപ്പിക്കൽ, കുടിശ്ശികയായ ഓണറേറിയവും ഇൻസെന്റീവും ഉടൻ വിതരണം, വിരമിക്കൽ ആനുകൂല്യങ്ങളും പെൻഷനും ഉൾപ്പെടെയുള്ള ആവശ്യങ്ങളോടെയാണ് ഫെബ്രുവരി 10-ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. നിയമസഭാ മാർച്ച്, വനിതാ സംഗമം, സെക്രട്ടേറിയറ്റ് ഉപരോധം, രാപകൽ സമരയാത്ര, എൻഎച്ച്എം ഓഫീസ് മാർച്ച് എന്നിവ ഉൾപ്പെടെ നിരവധി പ്രതിഷേധ പരിപാടികൾ ആശമാർ ഇതിനിടെ സംഘടിപ്പിച്ചിരുന്നു.

Tag: Onam gift for ASHA workers; Recommendation to the government to increase various benefits including honorarium

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button