keralaKerala NewsLatest News

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ നൽകി. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ. ബദറുദീൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

എഡിജിപിയായതിനാൽ അജിത് കുമാറിനെതിരായ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരാണ് നടത്തേണ്ടതെന്ന് നിയമപ്രകാരം പറയുമ്പോഴും, ഡിവൈഎസ്പി എസ്പിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ നിയമസാധുതയെക്കുറിച്ച് കോടതി നേരത്തേ തന്നെ സംശയം ഉയർത്തിയിരുന്നു. വിജിലൻസ് റിപ്പോർട്ട് ശരിയായി വിലയിരുത്താതെയായിരുന്നു വിജിലൻസ് കോടതിയുടെ നടപടി എന്നായിരുന്നു അജിത് കുമാറിന്റെ വാദം. വസ്തുതകൾ സമഗ്രമായി പരിശോധിക്കാതെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ക്രിമിനൽ അഭിഭാഷകൻ ബി. രാമൻപിള്ള മുഖേന ഹർജിയിൽ ഉന്നയിച്ചപ്പോൾ, ഹൈക്കോടതി അത് അംഗീകരിക്കുകയായിരുന്നു.

Tag: Disproportionate wealth case; Vigilance court order against ADGP MR Ajith Kumar stays

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button